പങ്കാളിത്ത പെന്‍ഷന്‍ ഉത്തരവ് പിന്‍വലിക്കുക

NEWS

 തദ്ദേശ സ്ഥാപനങ്ങളുടെ ചെലവഴിക്കാത്ത പണത്തിന് സ്‌കൂളുകളില്‍ കമ്പ്യൂട്ടര്‍
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചെലവഴിക്കാത്ത പദ്ധതിവിഹിതം ഉപയോഗിച്ച് സര്‍ക്കാര്‍ സ്‌കൂളുകളില്‍ കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങാന്‍ അനുമതി. എല്‍.പി. സ്‌കൂളില്‍ 1.35 ലക്ഷം രൂപയ്ക്കും യു.പി യില്‍ 1.85 ലക്ഷം രൂപയ്ക്കുമുള്ള ഐ.ടി. ഉപകരണങ്ങള്‍ ഓരോ സ്‌കൂളിനും വാങ്ങാം.
ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവിറങ്ങി.

സ്‌കൂളുകളില്‍ കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിനുള്ള വ്യവസ്ഥകള്‍ ഡി.പി.ഐ. പുറപ്പെടുവിച്ചിരുന്നു. കെല്‍ട്രോണില്‍ നിന്നാണ് ഉപകരണങ്ങള്‍ വാങ്ങാന്‍ അനുമതിയുള്ളത്. ഓരോ ഉപകരണത്തിന്റേയും പരമാവധി തുക, മിനിമം സ്‌പെസിഫിക്കേഷന്‍, വില്പനാനന്തര സേവന വ്യവസ്ഥകള്‍ എന്നിവ നിഷ്‌കര്‍ഷിക്കുന്ന വ്യവസ്ഥകളാണ് ഡി.പി. ഐ. യുടെ സര്‍ക്കുലറിലുള്ളത്.

നടപ്പ് സാമ്പത്തിക വര്‍ഷം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ചെലവഴിക്കാന്‍ പറ്റാത്ത തുകയില്‍ നിന്നും മേഖലാ വിഭജനം കൂടാതെ എല്‍.പി, യു.പി. സ്‌കൂളുകള്‍ക്ക് ആവശ്യമായ ഐ.ടി. ഉപകരണങ്ങള്‍ വാങ്ങാം.
G Os are in downloads page