പങ്കാളിത്ത പെന്‍ഷന്‍ ഉത്തരവ് പിന്‍വലിക്കുക

Wednesday, 16 May 2012

പൊതു വിദ്യാഭ്യാസ സംരക്ഷണ ജാഥയും സംഗമവും വിജയിപ്പിക്കുക
2012 മെയ്‌  24 മുതല്‍ 26 വരെ നടക്കുന്ന പൊതു വിദ്യാഭ്യാസ സംരക്ഷണ ജാഥയും മെയ്‌  30 നു ജില്ലാ കേന്ദ്രത്തില്‍ നടക്കുന്ന പൊതു വിദ്യാഭ്യാസ സംരക്ഷണ സംഗമവും വിജയിപ്പിക്കുക


Thursday, 10 May 2012

ജില്ലാ പഠനക്യാമ്പ്
കെ എസ് ടി എ ജില്ലാ പഠനക്യാമ്പ് 2012 മെയ് 12, 13 തീയതികളില്‍ ആലപ്പുഴയില്‍ നടക്കും. ജില്ലാ കമ്മറ്റി അംഗങ്ങളും സബ് ജില്ലയിലെ മുഴുവന്‍ ഭാരവാഹികളും പഠനക്യാമ്പില്‍ പങ്കെടുക്കണമെന്ന് ജില്ലാ സെക്രട്ടറി അറിയിച്ചു.

Saturday, 28 January 2012

SSA പ്രോജക്ട് ഓഫീസിലേക്ക് അധ്യാപക മാര്‍ച്ചും ധര്‍ണയും നടത്തി.

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു നടത്തിയ മാര്‍ച്ചും ധര്‍​ണയും സ. കെ ജി രാജേശ്വരി (വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍, ജില്ലാ പഞ്ചായത്ത് )ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി സ. പി ഡി ശ്രീദേവി, ജില്ലാ സെക്രട്ടറി സ.എം സി പ്രസാദ്, ജില്ലാ വൈസ് പ്രസിഡന്റ് എന്‍ ഉണ്ണികൃഷ്ണന്‍, ഡി സുധീഷ് എന്നിവര്‍ സംസാരിച്ചു.

Tuesday, 24 January 2012

കേരളാ സാഹിത്യ,സാംസ്കാരിക തറവാട്ടിലെ മഹാപ്രതിഭ
ഡോ. സുകുമാര്‍ അഴീക്കോടിന്
ആദരാഞ്ജലികള്‍
- KSTA ALAPPUZHA

Sunday, 22 January 2012

ദേശീയപണിമുടക്കില്‍ അണിചേരുക: കെ എസ് ടി എ

പെന്‍ഷന്‍ സ്വകാര്യവല്‍ക്കരണത്തിനായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പി എഫ് ആര്‍ഡി എ ബില്ലിനെതിരെ ഫെബ്രുവരി 28ന്റെ ദേശീയ പണിമുടക്കില്‍ മുഴുവന്‍ അധ്യാപകരും അണിനിരക്കാന്‍ കേരള സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ 21-ാം ജില്ലാ സമ്മേളനം ആഹ്വാനം ചെയ്തു. അധ്യാപക പാക്കേജിലെ പ്രതിലോമ നിര്‍ദേശങ്ങള്‍ റദ്ദാക്കുക, മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കള്ളക്കളി അവസാനിപ്പിച്ച് പുതിയ ഡാം നിര്‍മിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. രണ്ടുദിവസങ്ങളിലായി ചേര്‍ത്തല ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സി ആര്‍ ശിവപ്പന്‍ നഗറില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഞായറാഴ്ച പ്രവര്‍ത്തനറിപ്പോര്‍ട്ടിന്മേല്‍ പൊതുചര്‍ച്ച നടന്നു. ജില്ലാ-സംസ്ഥാന നേതാക്കള്‍ മറുപടി പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് കെ എന്‍ സുകുമാരന്‍ , സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി കെ സുധാകാരന്‍ , കമ്മിറ്റിയംഗം എസ് രാജേഷ് എന്നിവര്‍ സംസാരിച്ചു.

Friday, 20 January 2012

K S T A ജില്ലാ സമ്മേളനം

കെ എസ് ടി എ ജില്ലാ സമ്മേളനം സ. ജി സുധാകരന്‍ MLA ഉദ്ഘാടനം ചെയ്തു