പെന്‍ഷന്‍ സ്വകാര്യവല്‍ക്കരണത്തിനായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പി എഫ് ആര്‍ഡി എ ബില്ലിനെതിരെ ഫെബ്രുവരി 28ന്റെ ദേശീയ പണിമുടക്കില്‍ മുഴുവന്‍ അധ്യാപകരും അണിനിരക്കാന്‍ കേരള സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ 21-ാം ജില്ലാ സമ്മേളനം ആഹ്വാനം ചെയ്തു. അധ്യാപക പാക്കേജിലെ പ്രതിലോമ നിര്‍ദേശങ്ങള്‍ റദ്ദാക്കുക, മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കള്ളക്കളി അവസാനിപ്പിച്ച് പുതിയ ഡാം നിര്‍മിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. രണ്ടുദിവസങ്ങളിലായി ചേര്‍ത്തല ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സി ആര്‍ ശിവപ്പന്‍ നഗറില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഞായറാഴ്ച പ്രവര്‍ത്തനറിപ്പോര്‍ട്ടിന്മേല്‍ പൊതുചര്‍ച്ച നടന്നു. ജില്ലാ-സംസ്ഥാന നേതാക്കള്‍ മറുപടി പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് കെ എന്‍ സുകുമാരന്‍ , സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി കെ സുധാകാരന്‍ , കമ്മിറ്റിയംഗം എസ് രാജേഷ് എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment